Saturday, November 2, 2024
spot_img
More

    വേദനകള്‍ അനുഗ്രഹകാരണമായി മാറ്റണോ..ഇങ്ങനെ ചെയ്താല്‍ മതി

    വേദനകള്‍-സഹനങ്ങള്‍- ഇല്ലാ്ത്ത ജീവിതങ്ങളുണ്ടോ? കുടുംബത്തില്‍ നിന്ന്, വ്യക്തികളില്‍ നിന്ന്, ജീവിതപങ്കാളിയില്‍ നി്ന്ന്,സഹപ്രവര്‍ത്തകരില്‍ നിന്ന്, അയല്‍ക്കാരില്‍ നിന്ന്, ഒരു കാലത്ത് നാം സഹായിച്ചവരില്‍ നിന്ന്..ഇങ്ങനെ സഹനങ്ങളുടെ വ്യാപ്തി വ്യത്യസ്തമാണ്.

    സ്വഭാവികമായും ഈ സമയങ്ങളില്‍ നാം സംശയിച്ചുപോകും എന്തുകൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കേണ്ടിവരുന്നു? പലപ്പോഴും സഹനങ്ങളില്‍ നാം മുറുമുറുക്കും.പരാതിപ്പെടും.

    എന്നാല്‍ വചനം നമ്മോട് പറയുന്നത് ഈ സഹനങ്ങളെ നാം സന്തോഷപൂര്‍വ്വം സ്‌നേഹിക്കുകയും സ്വീകരിക്കുകയും വേണമെന്നാണ്.
    പക്ഷേ അത് എങ്ങനെ സ്വീകരിക്കണം എന്നുകൂടി അറിഞ്ഞിരിക്കണം.

    അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍, അത് അനുഗ്രഹകാരണമാകും.തെറ്റു ചെയ്തിട്ടു അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മ ചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍ അത് ദൈവസന്നിധിയില്‍ പ്രീതികരമാണ്. ( 1 പത്രോസ്2:19-20)

    ഈ വചനം അനുസരിച്ച് നമുക്ക് ജീവിക്കാം. സഹനങ്ങളോട് പ്രതികരിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!