Monday, November 4, 2024
spot_img
More

    ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു സ്ഥൈര്യം നഷ്ടപ്പെടുത്താതെ ജീവിക്കുവിന്‍’ തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

    ദുഷ്ടരെന്ന് നാം കരുതുന്ന പല വ്യക്തികളും ഭൗതികമായ ശ്രേയസും അഭിവൃദ്ധിയും പ്രാപിക്കുന്നവരായി നാം കണ്ടുവരാറുണ്ട്. ദൈവത്തെ ഭയക്കുകയോ ദൈവികപ്രമാണങ്ങള്‍ അനുസരിക്കുകയോ ചെയ്യാതിരുന്നിട്ടും ഇവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോയെന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുമുണ്ട്.

    ദൈവഭയത്തോടെ ജീവിച്ചിട്ടും എനിക്ക് മാത്രം അഭിവൃദ്ധി ഉണ്ടാകുന്നില്ലല്ലോയെന്നും. അങ്ങനെയെങ്കില്‍ തെറ്റായ വഴിയിലൂടെ ചരിച്ചാലോ എന്ന ചിന്തയും ഇടയ്‌ക്കെങ്കിലും തല പൊക്കിയേക്കാം. പക്ഷേ നമ്മുടെ ഇത്തരം ചിന്തകള്‍ ഒരിക്കലും ദൈവികമല്ല, വെറും മാനുഷികം മാത്രമാണ്.

    അതുകൊണ്ടാണ് 2 പത്രോസ്3:17 നമ്മെ ഇങ്ങനെ ഓര്‍മിപ്പിക്കുന്നത്.

    ആകയാല്‍ പ്രിയപ്പെട്ടവരേ ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് ദുഷ്ടരുടെ തെറ്റിനെ അനുകരിച്ച് നിങ്ങള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വചനം തുടര്‍ന്നു പറയുന്നു.
    നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലുും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!