Saturday, December 7, 2024
spot_img
More

    വാടക ഗര്‍ഭധാരണം; നിയന്ത്രണമല്ല നിയമം റദ്ദാക്കുകയാണ് വേണ്ടത്

    കൊച്ചി: വാടകഗര്‍ഭധാരണത്തിന് രാജ്യത്ത് നിയന്ത്രണമല്ല നിലവിലെ നിയമം റദ്ദാക്കുകയാണ് വേണ്ടതെന്ന് കെസിബിസി പ്രോലൈഫ് സമിതി. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വാടകഗര്‍ഭധാരണനിയന്ത്രണ ബില്ല് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചതിന്റെ പിന്നാലെയാണ് പ്രോലൈഫ് സമിതിയുടെഈ പ്രതികരണം.

    ഓരോ ജീവനും ദൈവത്തിന്റെ ദാനമാണെന്നും ദൈവമാണ് സൃഷ്ടാവെന്നും പ്രോലൈഫ് സമിതി യോഗത്തില്‍ വ്യക്തമാക്കി. മനുഷ്യജീവനെ ലാബില്‍ ഉല്പാദിക്കപ്പെടുന്ന വസ്തുവോ വിറ്റഴിക്കപ്പെടുന്ന വില്പനചരക്കോ ആയി കാണാനാകില്ല. വാടകഗര്‍ഭധാരണത്തിലൂടെ തലമുറകളുടെ വംശബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. യോഗം വിലയിരുത്തി.

    പ്രാദേശിക തലത്തില്‍ ഇതിനെതിരെ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!