Saturday, November 2, 2024
spot_img
More

    ഭയപ്പെടരുത് ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നമ്മുടെ മധ്യേ ഉണ്ട്. വചനം നല്കുന്ന ആശ്വാസം

    ചില പ്രതിസന്ധികള്‍ക്ക് നടുവില്‍, പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ ദൈവം ഉപേക്ഷിച്ചോ, ദൈവം ഇല്ലേ എന്നൊക്കെ ആശങ്കപ്പെടുന്നവരും സംശയിക്കുന്നവരും ധാരാളം. എന്റെ പാപം മൂലമാണോ ഞാ്ന്‍ ഈ ക്ലേശങ്ങള്‍ അനുഭവിക്കുന്നത് , അവിടുന്ന് എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നേരെ മുഖം തിരിച്ചിരിക്കുകയാണോ ഇങ്ങനെയും ചിന്തിക്കുന്നവര്‍ ധാരാളം. പക്ഷേ തിരുവചനം നമ്മോട് പറയുന്ന ആശ്വാസം ഇതാണ്,

    ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളെ ആര്‍ത്തട്ടഹസിക്കുവിന്‍,സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.( ഏശയ്യ 12:6)

    അതെ, ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നമ്മുടെ മധ്യേ ഉണ്ട്. ആ വിശ്വാസത്തോടെ നമുക്ക് കര്‍ത്താവിന് സ്തുതിപാടാം. നമുക്ക് ഇങ്ങനെ ഏറ്റുപറയാം:

    ഇതാ ദൈവമാണ് എന്റെ രക്ഷ.ഞാന്‍ അ്ങ്ങയില്‍ ആശ്രയിക്കും. ഞാന്‍ ഭയ്‌പ്പെടുകയില്ല. എന്തെന്നാല്‍ ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
    രക്ഷയുടെ കിണറ്റില്‍ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും
    .( ഏശയ്യ 12:2-3)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!