Thursday, February 6, 2025
spot_img
More

    വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ഭയപ്പെടുത്തുന്നു: ചെറുപുഷ്പ മിഷന്‍ലീഗ്

    കൊച്ചി: വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ഭയപ്പെടുത്തുന്നുവെന്ന് ചെറുപുഷപ മിഷന്‍ലീഗ്. കേരളത്തില്‍ ഇനി ഞങ്ങളല്ലാതെ മറ്റാരും വേണ്ട എന്ന വിധത്തില്‍ മറനീക്കി പുറത്തുവരുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാരും പ്രമുഖ രാഷ്ട്രീപാര്‍ട്ടികളും കാണിക്കുന്ന നിസംഗത വളരെ അപകടകരവും ഭയാനകവുമാണ്.

    ഇതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണം.വളരെ തന്ത്രപരമായി കൊച്ചുകുട്ടികളെ പോലും ഉപയോഗിച്ച് നടത്തുന്ന വിദ്വേഷപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് സമാധാനം കാംക്ഷിക്കുന്ന കേരളജനതയോട് ചെയ്യുന്ന ക്രൂരതയാണെന്നും ചെറുപുഷ്പ മിഷന്‍ലീഗ് യോഗം വിലയിരുത്തി.

    പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ഇതിന് മുമ്പും പ്രശ്‌നങ്ങളെ നിസ്സാരവല്ക്കരിച്ചിരുന്നു. ഇനിയും അത് തുടരാന്‍പാടില്ല.യോഗംആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!