Friday, February 7, 2025
spot_img
More

    വടക്കേമലയ്ക്ക് ആശ്വാസമായി
    നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം

    കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒക്ടോബറിലെ പ്രളയം നാശംവിതച്ച വടക്കേമലയില്‍ ഭവനരഹിതരായ വര്‍ക്കുള്ള നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ റവ.ഡോ.ജോസഫ് വെള്ളമറ്റം, വിന്‍സെന്‍ഷ്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ. മാത്യു കക്കാട്ടുപ്പള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ നെടുങ്ങാട് പ്രദേശത്ത് നടന്നു.

    കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതിയുടെ ഭാഗമായി കോട്ടയം വിന്‍സെന്‍ഷ്യന്‍ സെന്റ് ജോസഫ് പ്രൊവിന്‍സാണ് ജോസ് വെട്ടം സൗജന്യമായി നല്‍കിയ സ്ഥലത്ത് നാല് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെയും, കാഞ്ഞിരപ്പള്ളി സി.എം.സി, അമല പ്രൊവിന്‍സിന്റെയും സഹകരണത്തില്‍ വടക്കേമലയില്‍ ഭവനരഹിതരായ ആറ് കുടുംബങ്ങള്‍ക്കാണ് റെയിന്‍ബോ പദ്ധതിയില്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.

    ശിലാസ്ഥാപന കര്‍മ്മങ്ങളില്‍ ഫാ. ഇന്നസെന്റ് പുത്തന്‍പുരയില്‍, ഫാ. ചെറിയാന്‍ പുലിക്കുന്നേല്‍, ഫാ. മൈക്കിള്‍ പനച്ചിക്കല്‍,  കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. തങ്കപ്പന്‍, വൈസ് പ്രസിഡന്റ് റോസമ്മ, പഞ്ചായത്ത് മെമ്പര്‍ റിജോ വാളന്തറ, ഫാ. ജോര്‍ജ് കാളാശ്ശേരി, ഫാ . ടോണി പ്ലാവുനില്‍ക്കുന്നതില്‍, സി. ലൂസീന, സി. അഗാസ, ജോസ് വെട്ടം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!