Friday, February 7, 2025
spot_img
More

    എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ആക്ഷേപിക്കാനുളള നീക്കങ്ങള്‍ അപലപനീയം: സീറോ മലബാര്‍ സഭ

    കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുളള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ. കെ ബാലന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.

    രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം യാഥാര്‍ത്ഥ്യബോധമില്ലാത്തതും ചരിത്രത്തെ വിസ്മരിച്ചുകൊണ്ടുളളതുമാണ്.. വിദ്യാഭ്യാസസ്ഥാപനങ്ങളി ലെ നിയമനങ്ങളില്‍ അഴിമതി നടക്കുന്നു എന്ന് ആക്ഷേപിക്കു്ന്ന പാര്‍ട്ടിനേതാവ് യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണം.

    രാജ്യത്തെ പൗരന്മാര്‍ക്ക് സാര്‍വത്രികവിദ്യാഭ്യാസം നല്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടപ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ് ക്രൈസ്തവര്‍. ചരിത്രബോധവും നിയമാവബോധവുമില്ലാതെ രാഷ്ട്രീയപ്രവര്‍ത്തകര്‍ പെരുമാറുന്നത് ആശാവഹമല്ലെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!