ടെക്‌സാസ്:ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റോബ് എലിമെന്ററി സ്‌കൂള്‍ വെടിവയ്പ് ദുരന്തത്തില്‍ പ്രതികരണം രേഖപ്പെടുത്തിയതായിരുന്നു ബൈഡന്‍. 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. തോക്ക് നിര്‍മാണത്തെയും തോക്ക് ലോബികളെയും ബൈഡന്‍ കുറ്റപ്പെടുത്തി.
മക്കളെ നഷ്ടപ്പെടുന്നത് ആത്മാവിന്റെ ഭാഗം നഷ്ടപ്പെടുന്നതിന് തുല്യമാണ്. രണ്ടുമക്കളെ നഷ്ടപ്പെട്ട പിതാവു കൂടിയായ ബൈഡന്‍ അഭിപ്രായപ്പെട്ടു. 1972 ല്‍ വാഹനാപകടത്തിലും 2015 ല്‍ കാന്‍സര്‍ രോഗബാധയെ തുടര്‍ന്നുമാണ ഇദ്ദേഹത്തിന് മക്കളെ നഷ്ടമായത്. മക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയത്തില്‍ ശൂന്യത ഉടലെടുക്കുന്നു. പിന്നീടൊരിക്കലും ആ ശൂന്യത നികത്തപ്പെടുകയില്ല. ബൈഡന്‍ പറഞ്ഞു. സങ്കീര്‍ത്തനം 34:18 അദ്ദേഹം ഉദ്ധരിച്ചു.
വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.