Sunday, February 8, 2026
spot_img
More

    നൈജീരിയ: തോക്കുധാരി രണ്ട് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി

    നൈജീരിയ: കത്തോലിക്കാ റെക്ടറി ആക്രമിച്ച് രണ്ട് കത്തോലിക്കാവൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഫാ. സ്റ്റീഫനെയും ഫാ. ഒലിവറിനെയുമണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. സോക്കോട്ടോ രൂപതയില്‍ മെയ് 25 ന് പാതിരാത്രിയോടെയാണ് സംഭവം. സെന്റ് പാട്രിക് കത്തോലിക്കാ ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. വൈദികനോടൊപ്പം രണ്ടു ആണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

    നൈജീരിയായിലെ ക്രൈസ്തവസ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണപരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.

    മെയ് 14 ന് മുസ്ലീം ചെറുപ്പക്കാര്‍ നിരവധി കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടി ദെബോറ യാക്കുബിനെ കല്ലെറിഞ്ഞും തീകൊളുത്തിയും കൊന്നത് ലോകമെങ്ങും കടുത്ത രോഷവും വേദനയും ഉളവാക്കിയ സംഭവമായിരുന്നു.

    ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുമ്പോഴും ഗവണ്‍മെന്റ് അപകടകരമായ മൗനമാണ് വച്ചുപുലര്‍ത്തുന്നത്.
    തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി രൂപതയില്‍ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!