Sunday, February 8, 2026
spot_img
More

    അമേരിക്കയില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും പ്രോ ലൈഫ് സംഘടനകള്‍ക്കും നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു

    വാഷിംങ്ടണ്‍: അമേരിക്കയില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും പ്രോ ലൈഫ് സംഘടനകള്‍ക്കും നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. കത്തോലിക്കാ ദേവാലയങ്ങളുടെയും പ്രോലൈഫ് സംഘടനകളുടെ ഓഫീസുകളുടെയും നേരേ നേരിട്ടുള്ള ആക്രമണവും അബോര്‍ഷന്‍ അനുകൂല ചുവരെഴുത്തുകളുമായിട്ടാണ് ഈ ആക്രമണം ഇടം പിടിച്ചിരിക്കുന്നത്.

    അബോര്‍ഷനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഡ്രാഫ്റ്റ് ലീക്കായതിനെ തുടര്‍ന്നാണ് സംഘടിതമായ രൂപത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മെയ് 25 ന് പ്രഭാതത്തിലാണ ഇത്തരമൊരു ആക്രമണം നടന്നത്.

    പ്രഗ്നന്‍സി സെന്ററുകളുടെ ജനാലകള്‍ തകര്‍ക്കുകയും ചുവരില്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.. വീഡിയോ ഫുട്ടേജില്‍ കറു്ത്ത വസ്ത്രം ധരിച്ച ഒരാള്‍ ചുവരില്‍ എഴുതുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഫ്രെഡറിക്, മേരിലാന്റ്, അലക്‌സാണ്ട്രിയ, വെര്‍ജിനിയ എന്നിവിടങ്ങളിലെ പ്രോലൈഫ് സെന്ററുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്.

    എന്റെ ശരീരം എ്‌ന്റെ അവകാശം എന്നാണ് പല മുദ്രാവാക്യങ്ങളും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!