ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നവര്‍. ജപമാല ചൊല്ലുന്നവര്‍..ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുന്നവര്‍..ഉപവാസം അനുഷ്ഠിക്കുന്നവര്‍..ബാഹ്യമായി നോക്കുകയാണെങ്കില്‍ ആത്മീയമനുഷ്യരുട സഹജമായ രീതികളാണ് ഇവയെല്ലാം. ആത്മീയജീവിതത്തിന്റെ ഒരു ഭാഗവുമാണ് ഇതെല്ലാം. എന്നാല്‍ ഇങ്ങനെയെല്ലാം ചെയ്യുന്നുവെന്നതിന്റെ പേരില്‍ മാത്രം നാം യഥാര്‍ത്ഥ ആത്മീയമനുഷ്യരാകുന്നില്ല.
ഭക്തിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. വിശ്വാസം ആര്‍ജിച്ചെടുക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അവര്‍ ഭക്തി അനുഷ്ഠിക്കുന്നത്. സത്യത്തില്‍ ഇത് വലിയൊരു കാപട്യമാണ്. ദൈവത്തെയും മനുഷ്യരെയും ഒ്ന്നുപോലെ കബളിപ്പിക്കുകയാണ്. നമ്മുടെ ഭക്തകൃത്യങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടുമാത്രം ദൈവത്തെ പ്രസാദിപ്പിക്കാമെന്ന് കരുതരുത്.
നമ്മുടെ ആന്തരികവിശുദ്ധിയും ഉളളങ്ങളുമാണ് ദൈവം പ്രധാനമായി നോക്കുന്നത്.
നിങ്ങള്‍ക്ക് വ്യാമോഹം വേണ്ടാ, ദൈവത്തെ കബളിപ്പിക്കാനാവില്ല, മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും( ഗലാത്തിയ 6:7)എന്നാണ് തിരുവചനം താക്കീത് നല്കുന്നത്.
എന്തെന്നാല്‍ സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍ നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വ ിതയ്ക്കുന്നവനാകട്ട ആത്മാവില്‍ നിന്ന് നിത്യജീവന്‍ കൊയ്‌തെടുക്കും.( ഗലാത്തിയ 6:7-8) എന്നും വചനം പറയുന്നു.
നമുക്ക് ദൈവത്തെ കബളിപ്പിക്കാതെ ജീവിക്കാം. അതിന് മനുഷ്യരോട് സത്യസന്ധരായി ജീവിക്കാം.