Sunday, February 8, 2026
spot_img
More

    സ്‌നേഹത്തിന്റെ ഉറവിടമായ തിരുഹൃദയത്തിലേക്ക് നോക്കുക: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തിന്റെ ഉറവിടമായ തിരുഹൃദയത്തിലേക്ക് നോക്കാന്‍ എല്ലാ കത്തോലിക്കരോടും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ക്രിസ്തുവിന്റെ ആസ്‌നേഹം ലോകത്തിന്റെ അതിരുകളോളം എത്തിക്കാനും പാപ്പ ആവശ്യപ്പെട്ടു.

    തിരുഹൃദയവണക്കമാസത്തിന്റെ ആരംഭദിനമായ ഇന്നലെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ പ്രത്യേകമായി താന്‍ ഇക്കാര്യം യുവജനങ്ങളോടാണ് പറയുന്നതെന്നും പാപ്പ അറിയിച്ചു. പോളണ്ടില്‍ അടുത്ത ആഴ്ച നടക്കുന്ന യൂത്ത് ഫെസ്റ്റിവല്ലിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ ഈ പരാമര്‍ശം നടത്തിയത്.

    ജൂണ്‍ മാസം ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ്. തിരുഹൃദയത്തോടുള്ള ഭക്തി സഭയില്‍ പ്രചരിച്ചത് വിശുദ്ധ മേരി മാര്‍ഗററ്റ് അലോക്കയാണ്. ഈശോ നല്കിയ സ്വകാര്യവെളിപാടുകളാണ് ഈ ഭക്തിക്ക് കാരണമായത്.

    1899 ല്‍ പോപ്പ് ലിയോ പതിമൂന്നാമന്‍ ലോകം മുഴുവനെയും തിരുഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു തന്റെ പാപ്പാ ഭരണകാലത്തെ ഏറ്റവും വലിയ പ്രവൃത്തിയായിട്ടാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!