ഇറ്റാലിയന്‍ പോലീസ് ഫോഴ്‌സില്‍ അ്ഞ്ചു വര്‍ഷം പോലീസായി ജോലി ചെയ്തതിന് ശേഷം ജോലിരാജിവച്ച് കന്യാസ്ത്രീയായി മാറിയ ജീവികഥയാണ് ടോസ്‌ക്ക ഫെറാന്റേയുടേത്.
തന്നെ കന്യാസ്ത്രീയാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് സിസ്റ്റര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. പിടിച്ചുപറിയുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കുറ്റവാളിയെ ചോദ്യം ചെയ്യുന്ന സമയം. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ. കുറ്റവാളി ആകെ ഭയചകിതനായിരുന്നു അവന്‍ കരയുന്നുണ്ടായിരുന്നു. പിടിക്കപ്പെട്ടതിലുള്ള സങ്കടവും ശിക്ഷിക്കപ്പെടുമല്ലോയെന്നുള്ള ഭയവുമായിരുന്നു അതിന് കാരണം. ഞാന്‍ അവന് മുഖംതുടയ്ക്കാനായി ടിഷ്യൂ പേപ്പര്‍ കൊടുത്തു. അപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ..ഒരു സ്‌നേഹസ്പര്‍ശം കൊതിച്ചിരിക്കുകയായിരുന്നു അവന്‍. ഞാനത് അവന് നിഷേധിച്ചു. കാരണം ഞാന്‍ ഇപ്പോള്‍ ഡ്യൂട്ടിയിലാണ്. ഡ്്യൂട്ടിനിര്‍വഹണത്തിനാണ് എനിക്ക് മുന്‍ഗണന.
അന്ന് വീട്ടിലെത്തിയപ്പോള്‍ കണ്ണാടിയില്‍ നോക്കി ഞാനെന്നോട് തന്നെ ചോദിച്ചു, നീയെന്താണ് ആയിത്തീരാന്‍ പോകുന്നത്. ജനിച്ചുവീഴുന്ന ശിശുമുതല്‍ എല്ലാവരും ആഗ്രഹിക്കുന്നത് സ്‌നേഹമാണ്, സ്‌നേഹസ്പര്‍ശനമാണ്. തന്നെ സംബന്ധിച്ച് അത് ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ നടന്ന നിമിഷമെന്നാണ് സിസ്റ്റര്‍ പറയുന്നത്. ദമാസ്‌ക്കസിലേക്ക് പോയ പൗലോസിനുണ്ടായതുപോലെയുള്ള പരിവര്‍ത്തനമാണ് അപ്പോള്‍ സിസ്റ്റര്‍ക്കുണ്ടായത്.
ഇത്തരമൊരു തിരിച്ചറിവു ലഭിച്ചിട്ടും പിന്നെയും ഏതാനും വര്‍ഷത്തെ ആലോചനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് കന്യാസ്ത്രീയാകാനുള്ള തീരുമാനമെടുത്തത്.
കണ്ടുമുട്ടിയിരുന്നവരെല്ലാം മുഖമില്ലാത്ത മനുഷ്യരായിരുന്നു വേശ്യകള്‍, മയക്കുമരുന്ന് കച്ചവട്ക്കാര്‍… അവരുടെയെല്ലാം അടിസ്ഥാനപ്രശ്‌നം സ്‌നേഹം കിട്ടാതെ പോകുന്നു എന്നതാണ്. അത്തരക്കാര്‍ക്കുവേണ്ടി ജീവിക്കുക.പ്രവര്‍ത്തിക്കുക.. അങ്ങനെയൊരു തീരുമാനവുമായിട്ടാണ് അപ്പോസ്‌റ്റോലിന്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അംഗമായത്.
ചെറുപ്രായത്തില്‍ ആഗ്രഹിച്ചത് നേഴ്‌സോ അധ്യാപികയോ ആകണമെന്നായിരുന്നു. അതുരണ്ടുമാകാതെ പോലീസാണ് ആയത്. പക്ഷേ ഏറ്റവും ഒടുവിലിതാ കന്യാസ്ത്രീയായിത്തീര്‍ന്നിരിക്കുന്നു.
പോലീസുകാരിയില്‍ നിന്നു കന്യാസ്ത്രീയിലേക്കുള്ള പരിണാമം തന്നെ സംബന്ധിച്ച് സങ്കീര്‍ണ്ണമായിരുന്നില്ല എന്നാണ് സിസ്റ്ററുടെ പക്ഷം. ഇന്ന് എനിക്ക് ദരിദ്രരില്‍ ക്രിസ്തുവിന്റെ മുഖം കാണാന്‍ കഴിയുന്നു. ഞാനതില്‍ ദൈവത്തിന് നന്ദിപറയുന്നു. സിസ്റ്റര്‍ പറയുന്നു.