വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കര്‍ദിനാള്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ അതിലൊരു പേര് ഏറെ ശ്രദ്ധേയമായിരുന്നു. മംഗോളിയായില്‍ കഴിഞ്ഞ 20 വര്‍ഷമായി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ് ജിയോര്‍ജിയോ മാരെന്‍ഗോയുടെ പേരായിരുന്നു അത്. ഇറ്റലി സ്വദേശിയായ ബിഷപ് ജോര്‍ജിയോയ്ക്ക് വെറും 47 വ യസ്മാത്രമേയുള്ളൂ എന്നതിന്റെ പേരിലാണ് ആ പ്രഖ്യാപനം ശ്രദ്ധനേടിയത്.
ഓഗസ്റ്റ് 27 ന ് നടക്കുന്ന കോണ്‍സിസ്റ്ററിയില്‍ വച്ച് അദ്ദേഹം രക്തസാക്ഷിത്വത്തിന്റെ ചുവന്ന തൊപ്പി ധരിക്കുമ്പോള്‍ മറ്റൊരു സംഭവം കൂടി ഓര്‍മ്മയില്‍ വരുന്നുണ്ട്. പില്ക്കാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയായി മാറിയ കരോള്‍ വൊയ്റ്റീവയെ പോള്‍ ആറാമന്‍ പാപ്പ കര്‍ദിനാള്‍ പദവി നല്കി കര്‍ദിനാള്‍സംഘത്തിലേക്ക് ചേര്‍ത്തപ്പോള്‍ അന്ന് വൊയ്റ്റീവയ്ക്കും 47 വയസായിരുന്നു പ്രായം.
കണ്‍സോലറ്റ മിഷനറി വൈദികനാണ് നിയുക്ത കര്‍ദിനാള്‍. 3 മില്യന്‍ ജനങ്ങളുള്ള മംഗോളിയായില്‍ 1,300 കത്തോലിക്കര്‍ മാത്രമേയുള്ളൂ. മംഗോളിയായില്‍ ആധുനികകാലത്ത് കത്തോലിക്കാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 1922 ലായിരുന്നു എന്നാല്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് മതപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായി. 1992 വരെ അത് തുടര്‍ന്നു പോന്നു.
നിലവില്‍ കര്‍ദിനാള്‍ തിരുസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ബാന്‍ഗുയി ബിഷപ് ആണ് അദ്ദേഹത്തിന് 55 വയസ് ആണ് പ്രായം.