നൈജീരിയായിലെ ദേവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയെ ലോകനേതാക്കളും മതനേതാക്കളും ഒറ്റക്കെട്ടായി നിന്ന് അപലപിക്കണമെന്ന് അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റിയായ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ്.
ജൂണ്‍ അഞ്ച് പെന്തക്കുസ്താ ദിനത്തില്‍ നൈജീരിയായിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ചുകൊണ്ടുളള കുറിപ്പില്‍ സംഘടന ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്. ഇത്തരം ഭീകരാക്രമണങ്ങളെ മതരാഷ്ട്രീയ നേതാക്കള്‍ ശക്തമായി അപലപിക്കണം. കഴിഞ്ഞ രണ്ടുദശാബ്ദങങളായി ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നൈജീരിയായില്‍ നടന്ന കൂട്ടക്കൊലപാതകത്തിലെ ഇരകളുടെ യഥാര്‍ത്ഥ എണ്ണം ഇനിയും പുറത്തുവന്നിട്ടില്ല എന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.
ഭരണകൂടം ഭീകരാക്രമണങ്ങളെ അമര്‍ച്ച ചെയ്യാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഓറി ആര്‍ച്ച് ബിഷപ് ലൂഷ്യസ് പറഞ്ഞു. ഇത് ഇത്തരത്തിലുള്ള അരാജകത്വം രാജ്യത്ത് ആവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികാരികള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.