ഓന്‍ഡോ: പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നൈജീരിയായിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുളളത് ഐഎസ് അനുഭാവമുളള സംഘടനയാണെന്ന് സംശയിക്കുന്നതായി ഗവണ്‍മെന്റിന്റെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആ്ഫ്രിക്ക പ്രൊവിന്‍സ്ാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. ഫുലാനികളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആ്ദ്യത്തെ നിഗമനം. ജൂണ്‍ 5 നാണ് ലോകമനസ്സാക്ഷിയെ നടുക്കിയ ഭീകരാക്രമണം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തില്‍ അരങ്ങേറിയത്.
ഔദ്യോഗിക കണക്കുപ്രകാരം 40 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പരിക്കുപറ്റിയവരുടെ എണ്ണം 61. എന്നാല്‍ മരണസംഖ്യ 50 പിന്നിട്ടിരിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.