Monday, February 16, 2026
spot_img
More

    അനാരോഗ്യം: മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു

    വത്തിക്കാന്‍ സിറ്റി: അനാരോഗ്യം കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു. ജൂലൈ 2-7, ജൂലൈ 5-7 തീയതികളിലായിരുന്നു ആഫ്രിക്കന്‍ രാജ്യമായ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അനാരോഗ്യം കണക്കിലെടുത്ത് ഈ യാത്ര നീട്ടിവയ്‌ക്കേണ്ടതായ സാഹചര്യം വന്നിരിക്കുന്നതായി വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി ഇന്നലെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

    പാപ്പയെ കുറെനാളുകളായി കാല്‍മുട്ടുവേദന ബുദ്ധിമുട്ടിക്കുന്നുണ്ട്. ആഫ്രിക്കന്‍യാത്ര നീട്ടിവയ്ക്കാന്‍ കാരണമായതും കാല്‍മുട്ടു വേദന തന്നെ. വീല്‍ച്ചെയറിലാണ് പാപ്പ പൊതുപരിപാടികളില്‍ ഇപ്പോള്‍ പങ്കെടുക്കുന്നത്.

    ജൂലൈ 24-29തീയതികളില്‍ കാനഡ സന്ദര്‍ശിക്കാന്‍ നിലവില്‍ പ്ലാനുണ്ട്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാവുമോയെന്ന് അറിയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!