Saturday, March 22, 2025
spot_img
More

    ഫ്രഞ്ച് അതിരൂപതയിലെ വൈദികസ്വീകരണം വത്തിക്കാന്‍ റദ്ദാക്കി

    പാരീസ്: ഫ്രാന്‍സിലെ ഫ്രെജൂസ്-ടൗലോണ്‍ രൂപതയില്‍ നടത്താനിരുന്ന പരോഹിത്യസ്വീകരണചടങ്ങുകള്‍ക്ക് വത്തിക്കാന്റെ വിലക്ക്. ഡീക്കന്മാരുടെയും വൈദികരുടെയും അഭിഷേകച്ചടങ്ങുകളാണ് വത്തിക്കാന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് നീട്ടിവച്ചിരിക്കുന്നത്. നാലു ഡീക്കന്‍പട്ടവും ആറു വൈദികസ്വീകരണവുമാണ് നി്ശ്ചയിച്ചിരുന്നത്. എന്നാല്‍ വിശദീകരണം കൂടാതെ ഇവ റദ്ദാക്കിയിരിക്കുന്നത് വിശ്വാസികളുള്‍പ്പടെയുള്ളവരെ നിരാശരാക്കിയിരിക്കുകയാണ്.

    ഫ്രാന്‍സിലെ തന്നെ മൂന്നാമത്തെ വലിയ സെമിനാരിയാണ് ഫ്രെജൂസ്-ടൗലോണ്‍ . ലാററിന്‍ അമേരിക്കയില്‍ നി്ന്നുപോലും ആളുകള്‍ ഇവിടത്തെസെമിനാരിയില്‍ ചേരാന്‍ വരാറുണ്ട്. ജൂണ്‍ 26 നാണ് അഭിഷേകച്ചടങ്ങുകള്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ രണ്ടിന് ഇത് റദ്ദാക്കിക്കൊണ്ട് വത്തിക്കാന്‍ കല്പന പുറപ്പെടുവിക്കുകയായിരുന്നു.

    ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അഭിഷേകച്ചടങ്ങുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് രൂപതയിലെ വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!