യൂക്കരിസ്റ്റ് എന്ന വാക്ക് സര്‍വ്വസാധാരണമായി നാം ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ ഈ വാക്ക് വിശുദ്ധ ഗ്രന്ഥത്തിലുണ്ടോയെന്നകാര്യത്തില്‍ പലര്‍ക്കുംസംശയമുണ്ട്. ഒറിജിനല്‍ ഗ്രീക്ക് പതിപ്പിലാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു വാക്ക് കാണുന്നത് യൂ്ക്കരിസ്റ്റ് എന്ന വാക്കിന് നന്ദി പ്രകാശിപ്പിക്കുക എന്നാണ് അര്‍ത്ഥം.
ഈ അര്‍ത്ഥത്തിലാണ് പുതിയനിയമത്തില്‍ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കാ 22:19 ല്‍ നാം ഇങ്ങനെ വായിക്കുന്നു. പിന്നെ അവന്‍ അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് മുറിച്ച് അവര്‍ക്ക് കൊടുത്തുകൊണ്ട്അരുളിച്ചെയ്തു, ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്.എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.
വിശുദധ കുര്‍ബാനയുമായി ബന്ധപ്പെട്ടാണ് യൂക്കരിസ്റ്റ് എന്ന വാക്ക ഇന്ന് പ്രയോഗത്തിലായിരിക്കുന്നത്. യൂക്കരിസ്റ്റ് എന്ന വാക്ക് ഇംഗ്ലീഷ് ബൈബിളില്‍ ഇല്ല.