ലണ്ടന്‍: ലണ്ടനില്‍ 2017 ജൂണ്‍ മൂന്നിന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇഗ്നേഷ്യോ എച്ചിവെറിയായുടെ നാമകരണനടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍. അന്നേ ദിവസം നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഡസണ്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്ക് ഭീകരര്‍ വാന്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഈ അപകടത്തില്‍ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് 39 കാരനായ ഇഗ്നേഷ്യ കൊല്ലപ്പെട്ടത്.
ആത്മത്യാഗമാണ് അദ്ദേഹം അനുഷ്ഠിച്ചത്. സ്‌കോറ്റ്‌ബോര്‍ഡ് ഹീറോ എന്നാണ് ഇഗ്നേഷ്യോ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞപ്പോള്‍ മുതല്‍ കുടുംബാംഗങ്ങള്‍ നാമകരണനടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചിരുന്നു.
എന്നാല്‍ ഒരു വ്യക്തിമരിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കാനാവൂ എന്നാണ് സഭയിലെ വഴക്കം. വിശ്വാസിയായിരുന്നു അദ്ദേഹം. മതാത്മകജീവിതം അദ്ദേഹത്തെസംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമായിരുന്നു. ഇഗ്നേഷ്യയുടെ പിതാവ് പറയുന്നു.
മാഡ്രിഡ് രൂപതാധികാരികളെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് സംസാരിക്കാനുളള തീരുമാനത്തിലാണ് ബന്ധുക്കള്‍.