വര്‍ഷം 1871. വിസ്‌കോണ്‍സിനില്‍ വലിയൊരു തീപിടുത്തുമുണ്ടായി. നൂറുകണക്കിന് തോട്ടങ്ങളിലേക്ക് അഗ്നി പടര്‍ന്നിറങ്ങി. ആളുകള്‍ അപ്പോള്‍ ഓടിക്കയറിയത് വിസ്‌കോണ്‍സിനിലെ ആ ദേവാലയത്തിലേക്കായിരുന്നു. മാതാവിന്റെ നാമധേയത്തിലുള്ള ആ ദേവാലയത്തിലേക്ക് തന്നെ. ഔൗര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ് ചാപ്പല്‍ എന്നായിരുന്നു അതിന്റെ പേര്.
ചുറ്റും അഗ്നിനാളങ്ങള്‍ പടര്‍ന്നിറങഅങിയിട്ടും ആ ചാപ്പലിനെ ഒരു അഗ്നിനാളം പോലും സ്പര്‍ശിച്ചില്ല. അഗ്നിയെ പോലും തോല്പിച്ച് ഉയര്‍ന്നുനില്ക്കുന്ന ദേവാലയം എല്ലാവര്‍ക്കും അത്ഭുതമായി. ആ ദേവാലയം ദൈവത്തിന്‌റെ കരങ്ങളില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് ആളുകള്‍ക്ക് മനസ്സിലായി. ഈ അത്ഭുതം വിസ്‌കോണ്‍സിനിലെ അത്ഭുതങ്ങളുടെ ആരംഭമായിരുന്നു. പള്ളിയുടെ കോമ്പൗണ്ടില്‍ പ്രവേശിച്ച നാല്‍ക്കാലികള്‍ പോലും അന്ന് രക്ഷപ്പെട്ടതായിട്ടാണ് ചരിത്രം. മൂവായിരത്തോളം ആളുകളാണ് അന്ന് ചാപ്പലില്‍ കയറി രക്ഷപ്പെട്ടത്.
തുടര്‍ന്ന് അനേകര്‍ മരിയഭക്തരായി. മാതാവിന്റെ സന്ദേശങ്ങള്‍ പലര്‍ക്കും ലഭിച്ചു. അനേകര്‍ക്ക് ആത്മീയവും ശാരീരികവുമായ രോഗസൗഖ്യങ്ങളുണ്ടായി. ലൂര്‍ദ്ദ് പോലെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമാണ് ഇന്ന് ഇവിടം. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ കേസുകള്‍ പോലും ഇവിടെ വന്ന് സൗഖ്യപ്പെടുന്നു.
അമ്മേ മാതാവേ ഞങ്ങളെ കൈവെടിയല്ലേ…