Sunday, July 13, 2025
spot_img
More

    വിശ്വാസ സത്യങ്ങള്‍ക്കെതിരെ ഉയര്‍ത്തപ്പെടുന്ന വാദഗതികളുടെ പൊള്ളത്തരങ്ങള്‍ പൊളിച്ചെഴുതുന്ന പുസ്തകം- സത്യത്തിന്റെ വഴിയെ ജീവനിലേക്ക്

    ക്രൈസ്തവവിശ്വാസസത്യങ്ങള്‍ക്കെതിരെ സംഘടിതമായ രീതിയിലുള്ള ആക്രമണങ്ങളും അബദ്ധ വാദഗതികളും ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തരം വാദഗതികളുടെ പൊള്ളത്തരങ്ങള്‍ പൊളിച്ചെഴുതുന്ന ഒരു പുസ്തകമാണ് സത്യത്തിന്റെ വഴിയെ ജീവനിലേക്ക്. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ എഡിറ്ററായുള്ള ഈ പുസ്തകത്തില്‍ 22 ലേഖനങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.

    ബൈബിളും ഖുര്‍ ആനും ഈശോയുടെഅമ്മയായ മറിയവും ഈശായുടെ അമ്മയായ മര്‍യയും ,യഹൂദക്രൈസ്തവ മതങ്ങളുടെ ചരിത്രപശ്ചാത്തലം, ഇസ്ലാംമതവും ജിഹാദും, ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടില്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടേതാണ് അവതാരിക.

    കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയചതുരംഗക്കളിയില്‍ ക്രൈസ്തവ നിലപാടുവ്യക്തമാക്കുന്നതാണ് ഈ ഗ്രന്ഥമെന്നും സഭയുടെ വിശ്വമാനവികദര്‍ശനം ഈ പുസ്തകത്തിന് അതുല്യമായ പ്രകാശം പകരുന്നുണ്ടെന്നും അദ്ദേഹം അവതാരികയില്‍ എഴുതുന്നു.

    ചുരുക്കത്തില്‍,മതതീവ്രവാദികളുടെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി മതേതരത്വത്തിന്കാവലൊരുക്കുന്ന ഗ്രന്ഥമാണ് ഇത്. സ്വന്തം മതവിശ്വാസത്തോട് കൂടുതല്‍ സ്‌നേഹവും മറ്റ് മതങ്ങളോട് തികഞ്ഞ ആദരവുംപുലര്‍ത്താന്‍ ഈകൃതി സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ ക്രൈസ്തവവിശ്വാസികളും നിര്ബന്ധമായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!