Saturday, March 22, 2025
spot_img
More

    കര്‍ത്താവിനെ ആശ്രയിക്കൂ, ഭാഗ്യവാനാകൂ..തിരുവചനം പറയുന്നു

    ഭാഗ്യവാന്‍ എന്ന് നാം പലരെയും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ ഏറ്റവും വലിയ ഭാഗ്യവാന്‍ ആരായിരിക്കും? വിശുദ്ധ ഗ്രന്ഥം പറയുന്നത് അനുസരിച്ച് കര്‍ത്താവില്‍ ആശ്രയിക്കുന്നവനാണ് ഭാഗ്യവാന്‍. സങ്കീര്‍ത്തനങ്ങള്‍ 34:8 പറയുന്നത് അക്കാര്യമാണ്.

    കര്‍ത്താവ് എത്ര നല്ലവനാണെന്ന് രുചിച്ചറിയുവിന്‍. അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

    അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,അവര്‍ ലജ്ജിതരാവുകയില്ല എന്ന് സങ്കീര്‍ത്തനം 34:5 പറയുന്നുണ്ട്.

    നമ്മുടെ ദൃഷ്ടികള്‍ നമുക്ക്‌ദൈവത്തിലേക്ക് ഉയര്‍ത്താം. ദൈവമേ ആശ്രയമായി എനിക്കാരുമില്ല എന്ന് അവിടുത്തോട് നമുക്ക് ചങ്കു പൊടിഞ്ഞ് പറയാം. കര്‍ത്താവ് നമുക്ക് അഭയവും ആശ്വാസവും ആശ്രയവുമായി മാറട്ടെ…

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!