രോഗീലേപനത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ കടന്നുവരുന്ന ചിന്ത അത് മരിക്കാനുളള കൂദാശയാണെന്നാണ്. ഇത് വികലമായ ഒരു ചിന്തയാണ്. ആത്മാവിനും ശരീരത്തിനുംഒരുപോലെ സൗഖ്യംനല്കുന്ന കൂദാശയാണ് രോഗീലേപനം. രോഗീലേപനം മരണത്തിന്റെ നിമിഷത്തില്‍ മാത്രമുള്ള ഒരു കൂദാശയല്ലെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നു.
രോഗമോ വാര്‍ദ്ധക്യമോ മൂലം ആരെങ്കിലുംമരിക്കത്തക്കസാഹചര്യത്തിലായാല്‍അയാള്‍ക്ക് ഈ കൂദാശ സ്വീകരിക്കാന്‍ സമുചിതമായ സമയംതീര്‍ച്ചയായും വന്നുകഴിഞ്ഞു. രോഗീലേപനമെന്ന കൂദാശ വഴി ലഭിക്കുന്ന ഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.
രോഗശാന്തി ലഭിക്കുകയും ആത്മസൗഖ്യം നേടുകയും ചെയ്യുന്നു. മാത്രവുമല്ല മരണത്തെ ക്രിസ്തീയമായി നേരിടാനും സഹായിക്കുന്നു.
അതുകൊണ്ട് ഇനിയെങ്കിലും രോഗീലേപനമെന്ന കൂദാശയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മനസ്സില്‍ നിന്ന് അകറ്റാം.