വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭ 2025 ല്‍ ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിസാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍ പ്രോ പ്രിഫെക്ട് ആര്‍ച്ച്ബിഷപ് റിനോയാണ് ലോഗോ അനാച്ഛാദനം ചെയ്തത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സഭയില്‍ ജൂബിലി വര്‍ഷം ആചരിക്കുന്നത്. 2025 ലെ ജൂബിലി വര്‍ഷം പ്രതീക്ഷയുടെ തീര്‍ത്ഥാടനം എന്ന വിഷയത്തെ ആസ്പദമാക്കിയാണ്.
ജൂബിലി വര്‍ഷത്തിന് വേണ്ടി ആഗോളതലത്തില്‍ ലോഗോ മത്സരം സംഘടിപ്പിച്ചിരുന്നു. 48 രാജ്യങ്ങളില്‍ നിന്ന് 294 എന്‍ട്രികള്‍ മത്സരത്തിനുണ്ടായിരുന്നു. ആറു വയസ് മുതല്‍ 83 വയസ് വരെ പ്രായമുള്ളവരാണ് മത്സരത്തില്‍ പങ്കെടുത്തത്.