കോട്ടയം: ദുക്‌റാന തിരുനാള്‍ ദിവസമായ ഞായറാഴ്ച ജോലിക്ക് ഹാജരാകണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്.സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീര്‍പ്പാക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ ജൂലൈ മൂന്നിന് ഹാജരാകാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.വകുപ്പിലെ ഭരണവിഭാഗം ചീഫ് എന്‍ജിനീയറാണ് ഇതു സംബന്ധിച്ച് ജൂണ്‍ 29 ന് ഉത്തരവ് നല്കിയിരിക്കുന്നത്.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ് ജൂലൈ 3. അന്നേ ദിവസം ജോലിക്ക് ഹാജരാകാന്‍ ഉത്തരവിറക്കിയത് ക്രൈസ്തവര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതിഷേധം മേലധികാരികളെ അറിയിച്ചിട്ടുണ്ടെങ്കിലും വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.