തലശ്ശേരി: ബഫര്‍ സോണ്‍ വിഷയത്തില്‍ തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി രാഹുല്‍ഗാന്ധി എംപിയുമായി കൂടിക്കാഴ്ച നടത്തി. കര്‍കരെയും പൊതുജനങ്ങളെയും കുടിയൊഴിപ്പി്ക്കാന്‍ കാരണമാകുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലോക്‌സഭയിലും രാജ്യസഭയിലും നിലപാട് സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സഭയും വിവിധ സംഘടനകളും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും രാഹൂല്‍ഗാന്ധി അറിയിച്ചു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള തലശ്ശേരി അതിരൂപതപ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹൂല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.