സാ പൗലോ: ബ്രസീലിലെ സൗ പൗലോയിലെ മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലൗഡിയോ ഹ്യൂമെസ് ദിവംഗതനായി.88 വയസായിരുന്നു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ശ്വാസകോശഅര്‍ബുദമായിരുന്നു മരണകാരണം.തിങ്കളാഴ്ചയായിരുന്നു അന്ത്യം.
2019 ലെ ആമസോണ്‍ സിനഡില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം,ദാരിദ്ര്യം, തദ്ദേശീയജനങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നത്.