ദൈവം നന്മയാണെന്ന്് നമുക്കറിയാം. .എന്നിട്ടും നമ്മുടെ ജീവിതത്തില്‍ ചിലതിക്താനുഭവങ്ങളും സഹനങ്ങളും ദുരന്തങ്ങളും കടന്നുവരുമ്പോള്‍ നാംഅതിനെ തിന്മയെന്ന് വിളിക്കുകയും അതിന്റെ പേരില്‍ ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ ദൈവം ആര്‍ക്കും തിന്മ ചെയ്യുന്നില്ല. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ദൈവം സകലതും നന്മയായി പരിണമിപ്പിക്കുന്നു( റോമ 8:28) എന്നാണ് തിരുവചനം പറയുന്നത്.
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം ദൈവം സ്ഥാപിച്ചത് തന്നെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനും മനുഷ്യര്‍ക്ക് അതിനെക്കുറിച്ച് ബോധം ഉണ്ടാകാനും തന്നെയായിരുന്നു. എന്നിട്ടും നമ്മുടെ ജീവിതത്തിലേക്ക് തിന്മ കടന്നുവരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് കാരണം ദൈവമല്ല എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ദൈവം നമുക്ക് നല്കിയിരിക്കുന്ന സ്വാതന്ത്ര്യം നാം ദുര്‍വിനിയോഗം ചെയ്യുന്നതുകൊണ്ടാണ് തിന്മയ്ക്ക് നാം അടിപ്പെട്ടുപോകുന്നത്. തിന്മ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
അതുകൊണ്ട് ജീവിതത്തില്‍ സംഭവിക്കുന്ന തിന്മയുടെ പേരില്‍ദൈവത്തെ കുറ്റപ്പെടുത്തരുത്. ഇനി ഏതെങ്കിലും തിന്മകള്‍ നാം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ദൈവം നന്മയ്ക്കായി തരുന്നതാണെന്നും മനസ്സിലാക്കണം. പൂര്‍വ്വപിതാവായ ജോസഫിന്റെ ജീവിതത്തില്‍ സംഭവിച്ച തിന്മകള്‍ പിന്നീട് നന്മയായി മാറിയത് ഓര്‍മ്മിക്കുക.
ചുരുക്കത്തില്‍ തിന്മ ജീവിതത്തില്‍ സംഭവിക്കുന്നത് രണ്ടുകാരണങ്ങള്‍ കൊണ്ടാണ്, ഒന്ന് നമ്മുടെ തന്നെ സ്വാതന്ത്ര്യദുര്‍വിനിയോഗത്തിന്റെ ഫലമായി.. രണ്ട് ഉപരിനന്മയ്ക്കായി..
ഇതില്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന തിന്മ ഏതുവിഭാഗത്തില്‍പെടുന്നു എന്ന് ആലോചിക്കുക. ദൈവം അനുവദിക്കുന്നതാണെങ്കില്‍ അത് സഹിക്കാന്‍ അവിടുന്ന് ശക്തി നല്കും. ധൈര്യമായി മുന്നോട്ടുപോകുക.അതല്ല നമ്മുടെ തന്നെ പ്രവൃത്തിയുടെ ഫലമാണെങ്കില്‍ തിരുത്താനും നേര്‍വഴിക്ക് പോകാനും തീരുമാനമെടുക്കുക. ഒരിക്കലും ജീവിതത്തില്‍ സംഭവിക്കുന്ന തിന്മകളുടെപേരില്‍ ദൈവത്തെ കുറ്റപ്പെടുത്താതിരിക്കുക.