സിസ്റ്റര്‍ അഭയയുടെ മരണവും പിന്നീട് പ്രതികളെന്ന് ആരോപിക്കപ്പെട്ട് വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്തതും കേരളസഭയുടെ എക്കാലത്തെയും മുറിവാണ്. സഭയെ കടന്നാക്രമിക്കാന്‍ തക്കംപാര്‍ത്തുകഴിഞ്ഞിരുന്നവര്‍ക്കും സഭയുടെ ഭാഗമായി നില്ക്കുകയും എന്നാല്‍ സഭയോടേ് വിരോധം വച്ചുപുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കും കിട്ടിയ നല്ലൊരു ആയുധമായിരുന്നു ഈ മരണം. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ ഓരോരുത്തരും പോലീസും ജഡ്ജിയുമായി മാറി പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ പ്രസ്താവനകള്‍ പുറത്തിറക്കുന്നതിനും നാംസാക്ഷികളാണ്.
ഇപ്പോഴിതാ സിസ്റ്റര്‍ അഭയകേസില്‍ ശിക്ഷ മരവിപ്പിക്കുകയും ഫാതോമസ് കോട്ടൂരിനും സി,സെഫിക്കും ജാമ്യം അനുവദിക്കുകയുംചെയ്തിരിക്കുന്നു. എന്നിട്ടും ആകോടതിവിധിയെമാനിക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരിഅതിരൂപത സഹായമെത്രാന്‍ മാര്‍തോമസ്തറയിലിന്റെ വാക്കുകള്‍ പ്രസക്തമാകുന്നതും നമ്മള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതുമായി വന്നിരിക്കുന്നത്.
കോട്ടൂരച്ചനും സെഫി സിസ്റ്റര്‍ക്കും നേരെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ അയ്ക്കുന്നവര്‍ക്ക് ഈ വാക്കുകള്‍ ആത്മപരിശോധനയ്ക്ക് സാഹചര്യമൊരുക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു.
മാര്‍ തോമസ് തറയിലിന്റെ വാക്കുകള്‍:
ലോകം മുഴുവന്‍പറഞ്ഞാലും ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളവര്‍ തെറ്റുകാരാണെന്ന് ഞാന്‍ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല. അവര്‍ക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവന്‍ ഞാന്‍ വായിച്ചുനോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവുംകൂടുതല്‍ മനുഷ്യാവകാശങ്ങള്‍ നടന്നകേസ്‌കൂടിയാണ് ഇത്.
എന്നിട്ടും ഏതെങ്കിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചോ… ഇല്ല.കാരണം കുറ്റാരോപിതര്‍ വൈദികനും കന്യാസ്ത്രീയുമാണല്ലോ. സമീപകാലചരിത്രത്തില്‍പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സി.സെഫി. ഒരു സ്ത്രീപക്ഷവാദിയും അവര്‍ക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ല.
ആ അപമാനങ്ങള്‍ക്ക് നടുവില്‍ അവര്‍പുലര്‍ത്തിയ ആത്മീയ ശാന്തത വിസ്മയനീയമാണ്. ഒരു സംശയം മാത്രം. ഈ കേസിലെകുറ്റാരോപിതര്‍ ഒരുവൈദികനും കന്യാസ്ത്രീയും അല്ലായിരുന്നുവെങ്കില്‍ മാധ്യമങ്ങളും സിബിഐ കോടതിയും കുറെക്കൂടെ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കുകയില്ലായിരുന്നോ.
നമ്മുടെ ക്രൂരതകള്‍ക്ക് ആര് പ്രായശ്ചിത്തംചെയ്യും?