Saturday, March 22, 2025
spot_img
More

    അവധിദിനങ്ങള്‍ ആഘോഷിക്കുന്നത് ദൈവഹിതമാണോ?

    എല്ലാ ദിവസവും ജോലി.. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കല്‍.. വീട്..ഓഫീസ്. ഇങ്ങനെയൊരു ജീവിതം മതിയോ നമുക്ക്? വിനോദങ്ങളും സന്തോഷങ്ങളും നമുക്ക് നിഷിദ്ധമാണോ.. ചില വിശ്വാസികള്‍ക്കെങ്കിലും അങ്ങനെയൊരു സംശയമുണ്ട്. പക്ഷേ ആറു ദിവസം കൊണ്ട് പ്രപഞ്ച സൃഷ്ടി നടത്തിയതിന് ശേഷം വിശ്രമിച്ച ഒരു ദൈവത്തെ നാം ബൈബിളില്‍ കണ്ടുമുട്ടുന്നുണ്ട്. അതായത് അവനവന് വേണ്ടി ജീവിക്കാന്‍,സന്തോഷിക്കാന്‍ ഒരു ദിവസം. അത് നമ്മുടെ അവകാശമാണ്. ജോലിക്കാരുടെ അത്തരം അവകാശങ്ങള്‍ മുതലാളിമാര്‍ അംഗീകരിച്ചു കൊടുക്കുകയും വേണം. അതിന് പകരം അവധി കൊടുക്കുകയില്ലാത്ത,അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. ദൈവസന്നിധിയില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുന്ന ഒരു കുറ്റമായിരിക്കാം അത്.

    അത് അവിടെ നില്ക്കട്ടെ.. അവധി ദിവസങ്ങളിലേക്ക് തന്നെ നമുക്ക് മടങ്ങിപ്പോകാം. സങ്കീര്‍ത്തനങ്ങള്‍ 118:24 ഇങ്ങനെയാണ് പറയുന്നത്. കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

    അതെ ഏതു ആഘോഷവും ദൈവത്തോടൊത്തായിരിക്കട്ടെ. ദൈവത്തെ മറന്നുകൊണ്ടുള്ള ആഘോഷങ്ങളില്‍ മുഴുകാതിരുന്നാല്‍ മതി.. ചില യാത്രകള്‍,വിനോദങ്ങള്‍,കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ആനന്ദകരമായ നിമിഷങ്ങള്‍..അവധി ദിവസങ്ങള്‍ നമുക്ക് കൂടുതല്‍മനോഹരമാക്കാം.ദൈവം അതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!