Saturday, March 15, 2025
spot_img
More

    കത്തോലിക്കാ എന്‍ജിനീയറിംങ് കോളജുകള്‍ 1,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും

    കാഞ്ഞിരപ്പള്ളി: എന്‍ജീനിയറിംങ് വിദ്യാഭ്യാസമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കും സാങ്കേതിക വ്യവസായ കുതിപ്പുകള്‍ക്കും കരുത്തേകുന്നതും യുവസംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്നതുമായ 1,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്ന് കേരള കാത്തലിക് എന്‍ജിനീയറിംങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍.

    അസോസിയേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ 14 എന്‍ജിനീയറിംങ് കോളജുകളിലും ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. 200 ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ വിവിധ കാത്തലിക് എന്‍ജിനീയറിംങ് കോളജുകളില്‍ പ്രവര്‍ത്തനനിരതവുമാണ്. ദേശീയ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ സാങ്കേതികവിദ്യാഭ്യാസ മേഖലയ്ക്ക് വന്‍നേട്ടവും സാങ്കേതിക ഗവേഷണരംഗത്ത് പുതുതലമുറയ്ക്കും പൊതുസമൂഹത്തിനും ഏറെ പ്രതീക്ഷകളും പ്രോത്സാഹനങ്ങളും നല്കുന്ന വിവിധ സാ്‌ങ്കേതിക വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം കേരള കാത്തലിക് എന്‍ജിനീയറിംങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോമാത്യു പായിക്കാട്ട് നിര്‍വഹിച്ചു.

    കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംങ് കോളജില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി റവ ഡോ. ജോസ് കുറിയേടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. വി. സി സെബാസ്റ്റിയന്‍,കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, മോണ്‍. തോമസ് കാക്കശ്ശേരി, മോണ്‍. ഇ വില്‍ഫ്രെഡ്, ഫാ. റോയി വടക്കന്‍,ഫാ.ഡെ്ന്നി മാത്യു പെരിങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!