Friday, January 24, 2025
spot_img
More

    ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ വിശുദ്ധര്‍; വിശുദ്ധ കുര്‍ബാനയിലെ രണ്ടാമത്തെ നിയോഗം ഓട്ടിസം ബാധിച്ചവര്‍:ഫാ.ഡൊമിനിക് വാളന്മനാല്‍


    അണക്കര: ഓട്ടിസം ബാധിച്ച കുട്ടികള്‍ നല്ല ദൈവത്തിന്റെ മക്കളാണെന്നും ഓട്ടിസം ബാധിച്ച കുട്ടികളെ മാറ്റിനിര്‍ത്തി ആത്മീയതയില്‍ വളരാനാവില്ല എന്നും അവര്‍ക്ക് വേണ്ടി താന്‍ എ്ന്നും എപ്പോഴും പ്രാര്‍ത്ഥിക്കുന്നുവെന്നും അണക്കര മരിയന്‍ റിട്രീറ്റ്‌സെന്റര്‍ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ഡൊമനിക് വാളന്മനാല്‍.

    അടുത്തയിടെ അച്ചന്റെ വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ പലര്‍ക്കും വേദനയുളവാക്കിയ സാഹചര്യത്തില്‍ അതിന് മാപ്പു ചോദിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് ഫാ. ഡൊമിനിക് ഇക്കാര്യം വ്യക്തമാക്കിയത്.

    ഒരു കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ആരാണോ കുര്‍ബാനപണം തന്നത് അവരുടെ നിയോഗങ്ങള്‍ക്ക് വേണ്ടി ആദ്യം പ്രാര്‍ത്ഥിക്കുമെങ്കില്‍ രണ്ടാമത്തെ നിയോഗം ഓട്ടിസം ബാധിച്ച കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്. അവരുടെ വേദനയും സഹനവും എനിക്ക് നന്നായറിയാം. എന്റെ മനസ്സില്‍ മുഴുവന്‍ അവരാണ്. ഞാന്‍ അവരോട് പറയുന്നത് ഞാന്‍ന ിങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ് എന്നാണ്.

    ആ വീഡിയോ പലരും തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത്. അവര്‍ക്ക് വിഷമമുമ്ണ്ടായി എന്നറിഞ്ഞപ്പോള്‍ എനിക്കും വിഷമമമായി ഞാന്‍ അവരോട് ആത്മാര്‍്തഥമായി ക്ഷമ ചോദിക്കുന്നു, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഓട്ടിസം ബാധിച്ചകുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ വരുമ്പോള്‍ എത്ര ക്ഷീണമുണ്ടെങ്കിലും അവര്‍ക്കുവേണ്ടിയാണ് ആദ്യം പ്രാര്‍ത്ഥിക്കുന്നത്.

    കാഞ്ഞിരപ്പള്ളി രൂപതയില്‍ ആശാനിലയം എന്ന സ്ഥാപനം ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ്. മൂന്നുവര്‍ഷമായി ഞാന്‍ അവരെ സഹായിക്കുന്നുണ്ട്. കര്‍ത്താവിന്റെ കരുണ അവരുടെ മേലുണ്ട്. ഓട്ടിസം ബാധിച്ചവരെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ദൈവസന്നിധിയില്‍ മാധ്യസ്ഥംവഹിച്ച് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയായിരിക്കുംഎനിക്ക്ഈ വിഷമങ്ങളൊക്കെ ഉണ്ടായിട്ടുള്ളത്.

    ഓട്ടിസം ബാധിച്ച കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ വിശുദ്ധരാണ്. ഇത്രയധികം കഷ്ടപ്പാടുകള്‍ സഹിക്കുന്ന അവര്‍ വിശുദ്ധരല്ലെങ്കില്‍ പിന്നെ മറ്റാരാണ് വിശുദ്ധര്‍? ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. അവരെ ആരും തെറ്റിദ്ധരിക്കരുത്.

    ഞാന്‍ന ിങ്ങളുടെ കൂടെയുണ്ട്, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. ഏതെങ്കിലും മക്കള്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഞാന്‍ അവരോട് മാപ്പ് ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.ന ിങ്ങള്‍ എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!