Sunday, November 3, 2024
spot_img
More

    ധൈര്യം ചോര്‍ന്നു പോകുന്നുണ്ടോ, ദുര്‍ബലരാണെന്ന് തോന്നുന്നുണ്ടോ, ഈ ബൈബിള്‍ വാക്യം നിങ്ങള്‍ക്ക് ശക്തി പകരും…

    ജീവിതത്തിലെ ചിലപ്രത്യേക സന്ദര്‍ഭങ്ങളില്‍ നാം വളരെയധികം ദുര്‍ബലരായി പോകാറുണ്ട്. ശക്തി മുഴുവന്‍ ചോര്‍ന്നുപോകുന്ന അനുഭവം. ശരീരവും മനസ്സും ഒരുപോലെ ബലഹീനമായിപോകുന്നു. അസാധാരണമായ വിധത്തിലുളള ഭാരങ്ങളും ആകുലതകളും നമ്മെ പിടിമുറുക്കുമ്പോള്‍ സ്വഭാവികമായും സംഭവിക്കുന്ന ഒരു മാറ്റമാണ് അത്. ഇത്തരം അവസരങ്ങളില്‍ നമ്മള്‍ അധരം കൊണ്ട് ഏറ്റുപറയേണ്ട ഒരു തിരുവചനമുണ്ട്.അധരം കൊണ്ട് ഏറ്റുപറയണമെങ്കില്‍ അതാദ്യം നമ്മുടെ ഹൃദയത്തിലുണ്ടാവണം. എങ്കിലല്ലേ അനുകൂലമായ സന്ദര്‍ഭങ്ങളില്‍ നമുക്കത് എടുത്തുപ്രയോഗിക്കാനാവൂ. ഇതാ പ്രസ്തുത വചനം

    ഭയപ്പെടേണ്ട ഞാന്‍ നി്‌ന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.
    ( ഏശയ്യ 41:10)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!