കോട്ടയം: ചാവറയച്ചന്‍ നവോത്ഥാനനായകന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു. ജൂലൈ 17 ന് വാരാചരണം സമാപിക്കും. ചാവറയച്ചന്‍ കേരളസമൂഹത്തിന് നല്കിയ സേവനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായിട്ടാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചാവറയച്ചന്‍ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ചാവറയച്ചന്റെ നവോത്ഥാന സംഭാവനകളെ ആസ്പദമാക്കിയുള്ള ഗ്ലോബല്‍ സിംബോസിയം 22 ന് നടത്തും. വിശുദ്ധ ചാവറയച്ചനും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉപന്യാസമത്സരവുംസംഘടിപ്പിക്കും. ചാവറയച്ചന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന മാന്നാനത്തെ മ്യൂസിയത്തിലേക്ക് കേരളത്തിലെ വിവിധരൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ 24 ന് ചാവറ പ്രയാണം നടത്തും.
നവോത്ഥാന നായകനായ ചാവറച്ചനെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് ചാവറയച്ചന്റെ സംഭാവനകളെ കേരള സമൂഹത്തിന് പരിചയപ്പെടുത്തിക്കൊണ്ട് വാരാചരണവും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.