കൊച്ചി: സംസ്ഥാനത്തെ അഭയ ബാലഭവനുകള്‍ക്ക് അനുവദിച്ചിരുന്ന റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ കോണ്‍വെന്റുകളിലും ആശ്രമങ്ങളിലും താമസിക്കുന്ന സന്യസ്തര്‍ക്കുള്ള റേഷന്‍വിഹിതവും സര്‍ക്കാര്‍വെട്ടിക്കുറച്ചു. ഇതിനെ തുടര്‍ന്ന് പ്രതിമാസം രണ്ടുകിലോ അരിക്കൊപ്പം കിട്ടിയിരുന്ന ആട്ട ഇനി കിട്ടാതെയാവും.
നോണ്‍ പ്രയോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തിലാണ് സന്യസ്തരെയും വൈദികരെയും പൊതുവിതരണ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രതിമാസം 10.90 രൂപ നിരക്കില്‍ രണ്ടുകിലോ അരിയും 17 രൂപയ്ക്ക് ഒരു കിലോ ആട്ടയുമാണ് കിട്ടിയിരുന്നത്. ഇതിലെ ആട്ടയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.