കൊച്ചി: മംഗളവാര്‍ത്തയുടെ അഗസ്റ്റീനിയന്‍ സന്യാസിസമൂഹത്തിന് ആദ്യ മലയാളി സുപ്പീരിയര്‍ ജനറല്‍. സിസ്റ്റര്‍ ടെറസിറ്റ ഇടയാടിയിലാണ് പ്രസ്തുത നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്. കോട്ടയം,മുക്കൂട്ടുതറസ്വദേശിനിയാണ് സിസ്റ്റര്‍ ടെറസിറ്റ.
ഇന്ത്യയില്‍ നിന്ന് തന്നെ ആദ്യമായിട്ടാണ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പ്, എഷ്യ, ആഫ്രിക്ക, ഭൂഖണ്ഡങ്ങളില്‍ അഗസ്റ്റീനിയന്‍ സന്യാസിനികള്‍ സേവനനിരതരാണ്.
ഇന്ത്യയിലെ ആദ്യത്തെ ഭവനം കേരളത്തില്‍ കൊച്ചിരൂപതയുടെ കീഴില്‍1986 ലാണ്സ്ഥാപിച്ചത്.