സോഷ്യല്‍മീഡിയായില്‍ വൈറലായി മാറിയിരിക്കുന്ന ഒരു ചിത്രമാണ് ഇത്. ആഫ്രിക്കയാണ് സ്ഥലമെന്ന് മനസ്സിലാവുമെങ്കിലും ഏതുപ്രദേശം എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ഇതിലില്ല.
ബലിവേദിയില്‍ വെള്ളത്തില്‍ നിന്ന് ബലിയര്‍പ്പിക്കുന്ന വൈദികന്റെയും പള്ളിയില്‍ ബോട്ടിലിരുന്ന് കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെയും ചിത്രമാണ് ഇതിലുള്ളത്. ആഫ്രിക്കയിലെ കത്തോലിക്കരുടെവിശ്വാസജീവിതത്തിന്റെ പ്രകടമായതെളിവായിട്ടാണ് ഈവീഡിയോ വിലയിരുത്തപ്പെടുന്നത്.
ഏപ്രില്‍, മെയ്മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. വീടുകളും മറ്റുംനശിക്കുകയുംചെയ്തിരുന്നു. ഇത്തരം ഭൗതികപ്രതിസന്ധികള്ക്കിടയിലും വിശ്വാസംകെടാതെസൂക്ഷിക്കുന്ന ഈ ജനത നമുക്ക് വെല്ലുവിളിയും പ്രചോദനവുമാണ്.
രണ്ടുദശലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.