കെയ്‌റോ: ക്രൈസ്തവ ദേവാലയത്തിന് അധികാരികളില്‍ നിന്ന് നിയമപരമായ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെ മുസ്ലീം ആള്‍ക്കൂട്ടം ക്രൈസ്തവരുടെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നതായി പരാതി. മുഖ്യദൂതനായ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയത്തിനാണ് അനുവാദം ലഭിച്ചത്. ഇതിന്റെ ചുറ്റുപാടിലുമുള്ള ക്രൈസ്തവരെയാണ് മുസ്ലീം ആള്‍ക്കൂട്ടം ആക്രമിച്ചത്.
യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2003ല്‍ പണി പൂര്‍ത്തിയായ ദേവാലയമാണ് ഇത്. അന്നുമുതല്‍ ഗവണ്‍മെന്റിന്റെ അനുമതിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇവിടുത്തെ ക്രൈസ്തവര്‍.ഏറ്റവും ഒടുവില്‍ അനുമതി കിട്ടിയതിന്റെതൊട്ടുപിന്നാലെയാണ് ക്രൈസ്തവര്‍ ക്രൂരമായ ആക്രമണത്തിന് വിധേയരായത്.
മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇവിടെ നിയമപരമായി 1600 ക്രൈസ്തവദേവാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, എങ്കിലും മുസ്ലീങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന എതിര്‍പ്പുകള്‍ക്ക് കുറവില്ല.
ഈജിപ്തിലെ ജനസംഖ്യയില്‍ വെറും പത്തുശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവര്‍.