ഗോലിയാത്തിനെ തോല്പിക്കാന്‍ ആട്ടിടയനായ ദാവീദിന് ദൈവം നല്കിയത് വെറും അഞ്ചുകല്ലുകളാണെന്ന് നമുക്കറിയാം. അതുപോലെ പിശാചിനെ തോല്പിക്കാന്‍ പരിശുദ്ധ കന്യാമറിയം നമുക്ക് പറഞ്ഞുതന്നിരിക്കുന്നതും അഞ്ചു കല്ലുകളാണ്. ഏതൊക്കെയാണ് ഈ അഞ്ചു കല്ലുകള്‍ എന്നല്ലേ, പറയാം.
ജപമാല പ്രാര്‍ത്ഥന, ബുധന്‍ ,വെള്ളി ദിവസങ്ങളിലെ ഉപവാസം, ബൈബിള്‍ വായന, പ്രതിമാസ കുമ്പസാരം, ദിവ്യബലിയും ദിവ്യകാരുണ്യസ്വീകരണവും.
പിശാച് ഇല്ലെന്ന് പരിഷ്‌ക്കാരത്തിനും ആധുനികനാകാനും വേണ്ടി ചില പഠനങ്ങള്‍ പറയുമ്പോള്‍ പിശാച് ഉണ്ടെന്ന ബോധ്യം നമുക്കോരോരുത്തര്‍ക്കും വേണമെന്നാണ് അമ്മ ഓര്‍മ്മിപ്പിക്കുന്നത്. സമാധാനവും സ്‌നേഹവും വിശ്വാസവും കുടുംബങ്ങളെയും ജീവനെതന്നെയും നശിപ്പിക്കാന്‍ അവന്‍ ലക്ഷ്യമിടുന്നതെന്നും അമ്മ മുന്നറിയിപ്പ് നല്കുന്നു.
ഇതിനെതിരെയാണ് അഞ്ച് കല്ലുകള്‍ ഉപയോഗിക്കാന്‍ അമ്മ ആവശ്യപ്പെടുന്നത്.ജപമാലയും ബൈബിള്‍ വായനയും സ്വയം സമര്‍പ്പണവും ദിവസവും കഴിയുന്നത്ര കൂടുതല്‍ പ്രാവശ്യം നടത്തിയിരിക്കുന്നതും നല്ലതാണത്രെ.
അതുകൊണ്ട് ഈ കല്ലുകള്‍ ഉപയോഗിച്ച് നമുക്ക് പിശാചിനെ എതിര്‍ത്തു തോല്പിക്കാം.