കൊച്ചി: വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജി ഹൈക്കോടതി ഒരു മാസം കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണസംഘം മുദ്ര വച്ച കവറില്‍ ഒരു റിപ്പോര്‍ട്ട് നല്കിയിരുന്നു.
ജെസ്‌നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.