ലാഹോര്‍: ഇസ്ലാമിക രീതിയില്‍ പാഠ്യപദ്ധതി മാറ്റിപ്പണിയാനുള്ള ഗവണ്‍മെന്റെ നീക്കത്തിനെതിരെ കത്താേലിക്കാ മെത്രാന്മാര്‍ ഗവണ്‍മെന്റിന് നിവേദനം സമര്‍പ്പിച്ചു. കാത്തലിക് ബിഷപ്‌സ് നാഷനല്‍കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വര്‍ഗ്ഗീയവിദ്വേഷം പുലര്‍ത്തുന്ന വിധത്തിലും വിഭാഗീയമായി ചിന്തിക്കുന്ന രീതിയിലും പാഠ്യഭാഗങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടാവരുതെന്ന് മെത്രാന്മാര്‍ ആവശ്യപ്പെട്ടു. ദേശീയവും അന്തര്‍ദ്ദേശീയവുമായ മനുഷ്യാവകാശങ്ങളുടെ ഫ്രെയിംവര്‍ക്കില്‍ നിന്നുകൊണ്ടായിരിക്കണം വിദ്യാഭ്യാസനയവും പാഠ്യപദ്ധതിയും രൂപപ്പെടുത്തേണ്ടതെന്ന് അവര്‍ പറഞ്ഞു.
അമുസ്ലീമുകളായ വിദ്യാര്‍ത്ഥികള്‍ മുസ്ലീം മതത്തെക്കുറിച്ച് പഠിച്ചിരിക്കണം എന്നതാണ് പുതിയ നിയമം. എന്നാല്‍ മുസ്ലീമുകളായ കുട്ടികള്‍ മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കേണ്ടതുമില്ല. മൂന്നാം ക്ലാസ്മുതല്ക്കുള്ള വിദ്യാര്‍ത്ഥികളാണ് ഈ നിയമം പാലിക്കേണ്ടത് തങ്ങളുടേതല്ലാത്ത മറ്റൊരു മതവിശ്വാസവും പഠിക്കേണ്ടതില്ലെന്നാണ് പാക്കിസ്ഥാന്‍ ഭരണഘടന അനുശാസിക്കുന്നത്.ഇതിന് വിരുദധമായാണ് ഈ പുതിയ നീക്കം.
സമ്പന്നരുടെയും മധ്യവര്‍ഗ്ഗസമൂഹത്തിന്റെയും കുട്ടികള്‍ക്ക്‌സഭ നടത്തുന്ന സ്‌കൂളുകളില്‍ വിദ്യാഭ്യാസം നടത്താനുള്ള സൗകര്യമുണ്ട്. എന്നാല്‍ താഴെക്കിടയിലുള്ളവര്‍ക്ക് ഇത് സാധ്യമല്ല. ഇവരെയാണ് ഈ പുതിയ പാഠ്യപദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.