വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ ഒരിക്കല്‍കൂടി ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരിക്കുന്നു. ജൂലൈ 24 ഞായറായ നാളെയാണ് വല്യപ്പച്ചന്മാരുടെയും വല്യമ്മച്ചിമാരുടെയും വൃദ്ധരുടെയും ദിനമായി ആചരിക്കുന്നത്, ഇത്തരമൊരു ദിനാചരണത്തിന് തുടക്കംകുറിച്ചതിന് ശേഷം രണ്ടാമത്തെവര്‍ഷാചരണമാണ് നാളെത്തേത്. ജൂലൈയിലെ അവസാനഞായറാഴ്ചയാണ് പ്രസ്തുതദിനം ആചരിക്കുന്നത്. അതോടൊപ്പം ഈശോയുടെ വല്യപ്പനും വല്യമ്മച്ചിയുമായ ജോവാക്കിമിന്റെയും അന്നായുടെയും തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചുമാണ് തിരുനാള്‍. വാര്‍ദ്ധക്യത്തിലും അവര്‍ഫലം ചൂടും എന്ന സങ്കീര്‍ത്തനവചനമാണ് ഈ വര്‍ഷത്തെ വിഷയം.
അടുത്ത മൂന്ന് ദശാബ്ദത്തിനുള്ളില്‍ ലോകജനസംഖ്യയില്‍ വൃദ്ധരുടെ സംഖ്യ ഇരട്ടിയാകുമെന്നാണ് ചില കണക്കുകള്‍ പറയുന്നത്.
വയോധികദിനത്തോട് അനുബന്ധിച്ച് സഭ പൂര്‍ണ്ണദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. വയോധികരെ സന്ദര്‍ശിക്കുക, രോഗിയായോ പുറത്തുപോകാന്‍ കഴിയാതിരിക്കുകോ ചെയ്യുന്നവരെ ഏതെങ്കിലും ആശയവിനിമയ സങ്കേതമുപയോഗിച്ച് സന്ദര്‍ശിക്കുകയോ അവരോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യുന്നവര്‍ക്കാണ് അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യയുടെ ഉത്തരവ് പ്രകാരം ദണ്ഡവിമോചനം ലഭിക്കുന്നത്.