Wednesday, January 15, 2025
spot_img
More

    സഭാ സ്ഥാപനങ്ങളില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ നേരിട്ട വേദനകളില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി മാര്‍പാപ്പ

    ആല്‍ബര്‍ട്ട: സര്‍ക്കാര്‍ ആരംഭിച്ച റെസിഡന്‍ഷ്യല്‍ സ്‌കൂള്‍സംവിധാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ സഭാസ്ഥാപനങ്ങളില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ നേരിട്ട ശാരീരികവുംമാനസികവുമായവേദനകളില്‍ അഗാധമായദു:ഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡ യാത്രയുടെ ഭാഗമായി മാസ്‌ക്വാചിസ്പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മാര്‍പാപ്പ ദു:ഖം രേഖപ്പെടുത്തിയത്.

    തദ്ദേശീയരായ ജനതയോട് ക്രൈസ്തവര്‍ കാണിച്ച തിന്മകള്‍ക്ക് അദ്ദേഹം മാപ്പു ചോദിക്കുകയും ചെയ്തു. കാനഡായിലെ ആദിവാസി ജനതയെ പാശ്ചാത്യസംസ്‌കാരത്തില്‍ വളര്‍ത്തുന്നതിന് വേണ്ടിസര്‍ക്കാര്‍ ആരംഭിച്ച റെസിഡന്‍ഷ്യല്‍ സ്കൂള്‍ സംവിധാനത്തിന്റെ പേരിലായിരുന്നു കുട്ടികള്‍ വേദന അനുഭവിക്കേണ്ടിവന്നത്.

    1876 മുതല്‍ 1970 വരെ ഈ സംവിധാനം നിലവിലുണ്ടായിരുന്നു. ഒന്നിച്ചു നടന്നും ഒന്നിച്ചു പ്രാര്‍ത്ഥിച്ചും ഒന്നിച്ചു പ്രവര്‍ത്തി്ച്ചും ഭൂതകാല സഹനങ്ങളെ നീതിയും സുഖപ്രാപ്തിയും കൂട്ടായ്മയുമുളള ഒരു ഭാവികാലം കെട്ടിപ്പടുക്കുവാന്‍ ഉപയുക്തമാക്കണമെന്നും പാപ്പ പറഞ്ഞു.

    ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പാ കാനഡയിലെത്തിയത്. 30 ന് മാര്‍പാപ്പ റോമിലേക്ക് മടങ്ങും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!