ഭരണങ്ങാനം; നമുക്ക് ലഭിക്കുന്ന സഹനങ്ങളെ വിശുദ്ധിക്കുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെടുക്കാന്‍ സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
സഹനത്തിന്റെ ശാസ്ത്രമാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതദര്‍ശനങ്ങളില്‍ നാം കാണുന്നത്. അമ്മയൊരിക്കലും ദൈവശാസ്ത്രപണ്ഡിതയല്ലായിരുന്നു. അമ്മയുടെജീവിതത്തില്‍ സഹനസുവിശേഷത്തിന്റെ ക്രിസ്തുശാസ്ത്രമാണ് നന്നായി വിളക്കിചേര്‍ത്തിരുന്നത്.
ദൈവം നമുക്ക് നല്കുന്ന ദാനമാണ് സഹനങ്ങള്‍. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ പ്രഭാതം മുതല്‍ പ്രദോഷം വരെ സഹനങ്ങളുടെ നീണ്ട പരമ്പരയുണ്ട്.ദൈവികജ്ഞാനം ലഭിച്ച വ്യക്തികള്‍ സഹനങ്ങളെ വിശുദ്ധിക്കുള്ള മാര്‍ഗ്ഗമായി തിരഞ്ഞെടുക്കുന്നു. അല്‍ഫോന്‍സാമ്മ ഈ ലോകത്തെ സഹനത്താല്‍ വെട്ടിപിടിച്ചു. മാര്‍ ആലഞ്ചേരി പറഞ്ഞു.