മെക്‌സിക്കോ സിറ്റി: കാറോടിച്ചു പോകുകയായിരുന്ന വൈദികന്റെ മുഖത്തിന് നേരെ വെടിവച്ചു. ജൂലൈ 28 ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. സെന്റ് ജെറാള്‍ഡ് മരിയ മജെല ദേവാലയത്തിലെ ഫാ. ഫെലിപ്പെ ജിമെനെസിന് നേരെയാണ് വെടിയുതിര്‍ത്തത്.
താടിയെല്ലിനാണ് വെടി കൊണ്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം അപകടനിലം തരണം ചെയ്തതായി മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കി. വൈദികന്റെ ചികിത്സ നിര്‍വഹിക്കുന്ന ഡോക്ടേഴ്‌സിനും പത്രക്കുറിപ്പ് നന്ദി രേഖപ്പെടുത്തി. മെക്‌സിക്കോയില്‍ വൈദികര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ വൈദികന്റെ സുഹൃത്തു കൂടിയായ ഫാ. ഫിലിബെര്‍ട്ടോ ഖേദം രേഖപ്പെടുത്തി.
വൈദികര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ അക്രമം വര്‍ദ്ധിച്ചുവരുന്നു. മെക്‌സിക്കോയില്‍ തന്നെ അക്രമം കൂടുതലായികൊണ്ടിരിക്കുകയാണ്. ഫാ.ഫെലിപ്പെയെ വെടിവച്ചത് ആരാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ആന്ദ്രെസിന്റെ മൂന്നരവര്‍ഷക്കാലത്തെ ഭരണകാലത്ത് 130,000 കൊലപാതകങ്ങളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. രാജ്യത്തിന്റെചരിത്രത്തിലെ തന്നെ ഏറ്റവു വര്‍ദ്ധിച്ച കൊലപാതകനിരക്കാണ്ഇത്. ഏഴു വൈദികരുടെ കൊലപാതകത്തിനുംഇക്കാലയളവില്‍മെക്‌സിക്കോ സാക്ഷ്യം വഹിച്ചിട്ടുണ്ട്.