ലാഹോര്‍: രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രവര്‍ത്തകന് മോചനം. ജാദൂന്‍ മസിഹ എന്ന സുവിശേഷപ്രവര്‍ത്തകനോടാണ് ഒടുവില്‍ പാക്കിസ്ഥാന്‍ കോടതി ദയവ് കാട്ടിയത്. ഇസ്ലാം മതവിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഖുറാനെയും പ്രവാചകനെയും അപമാനിച്ചു എന്നതിന്റെപേരില്‍ കോടതി ശിക്ഷിച്ച സുവിശേഷപ്രവര്‍ത്തകനായിരുന്നു ജാദൂന്‍ മസിഹ.
2017 ഫെബ്രുവരി രണ്ടിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. 2017 ല്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടിയിരുന്നു. എങ്കിലും തന്റെ ആറുമക്കളുമൊത്ത് ഇദ്ദേഹം രഹസ്യജീവിതം നയിച്ചുവരികയായിരുന്നു. സാങ്കേതികമായി വിട്ടയ്ക്കപ്പെട്ടുവെങ്കിലും സുവിശേഷപ്രവര്‍ത്തകന് തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല എന്നാണ് പൊതുനിരീക്ഷണം. ജയില്‍ ജീവിതകാലത്ത് നിരവധി പീഡനങ്ങള്‍ ഇദ്ദേഹത്തിന് ഏല്‌ക്കേണ്ടിവന്നത് ഹൃദ്രോഗിയാക്കി മാറ്റിയിരിക്കുകയാണ്.
ദൈവനിന്ദാക്കുറ്റം ചുമത്തി നിരപരാധികളെ പീഡിപ്പിക്കരുതെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപോ കഴിഞ്ഞ മാസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.