വൈദികരുടെ യഥാര്‍ത്ഥ ജീവിതത്തെ അതിന്റെ തനിമയിലും സത്യസനധതയിലും പകര്‍ത്തുന്ന ഹൃദയത്തിലേക്ക് ഒരേ ദൂരം എന്ന സിനിമയുടെ ഗാനങ്ങളുടെ റിക്കാര്‍ഡിംങ് നടന്നുകൊണ്ടിരിക്കുന്നു.
ഹൃദയം അതിലേക്ക് ഒരേ ഒരു ദൂരം
ആ ഇതളുകള്‍ തേന്‍ കനികളായ്
എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റിക്കാര്‍ഡിംങാണ് കഴിഞ്ഞ ദിവസം എറണാകുളം K7 സ്റ്റുഡിയോയില്‍ നടന്നത്. വൈദികനായ സേവേറിയസ് ആണ് ഗാനംആലപിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
അനീഷ് മാര്‍ട്ടന്‍ ജോസഫിന്റെ വരികള്‍ക്ക് രാജേഷ് അപ്പുക്കുട്ടനാണ് ഈണം നല്കിയിരിക്കുന്നത്. പിഒസി ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പള്ളിയുടെ ആശീര്‍വാദത്തോടെയാണ് ഗാനങ്ങളുടെ റിക്കാര്‍ഡിംങിന് തുടക്കംകുറിച്ചത്.
ബിഗ് ഹാന്‍ഡ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ഹൃദയത്തിലേക്ക് ഒരേ ദൂരം നിര്‍മ്മിക്കുന്നത്. അനീഷ് മാര്‍ട്ടിന്‍ ജോസഫും ലീജോ തദേവൂസും ചേര്‍്ന്ന് തിരക്കഥയെഴുതിഅനീഷ്മാര്‍ട്ടിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജനുവരിയോടെ സിനിമ പ്രേക്ഷരിലേക്കെത്തും.
മരിയന്‍ പത്രം മീഡിയ പാര്‍ട്ടണറായി പ്രവര്‍ത്തിക്കുന്നു. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനും സാമ്പത്തികമായി സഹകരിക്കാനും താല്പര്യമുളളവര്‍ക്ക് 7907174479, 9946983620 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.