അസ്സീസി: നാളെ ആഗോളസഭയില്‍ പോര്‍സ്യുങ്കുല ദണ്ഡവിമോചന ദിനമായി ആചരിക്കുന്നു. ആഗോളസഭയില്‍ മാര്‍പാപ്പ ആ്ദ്യമായി പ്രഖ്യാപിച്ച പൂര്‍ണ്ണദണ്ഡവിമോചനമാണ് പോര്‍സ്യൂങ്കുല ദണ്ഡവിമോചനം.
ആഗസ്റ്റ് ഒന്നിന് സന്ധ്യമുതല്‍ രണ്ടാം തീയതി സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനുള്ള സമയം. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണ് പോര്‍സ്യുങ്കുല ദണ്ഡവിമോചനത്തിന്റെ കാരണക്കാരന്‍.
പരിശുദ്ധ അമ്മയോട് തീവ്രഭക്തിയുണ്ടായിരുന്ന ഫ്രാന്‍സിസാണ് ജീര്‍ണ്ണാവസ്ഥയിലായിരുന്ന പോര്‍സ്യുങ്കുല ദേവാലയം പുനരുദ്ധരിച്ചത്.
ഇവിടെ വച്ചാണ് ഫ്രാന്‍സിസ്‌ക്കന്‍ ഒന്നാം സഭയ്ക്ക് രൂപം നല്കിയതും ഫ്രാന്‍സിസിന്റെ ആത്മീയജീവിതം ആരംഭിച്ചതും. ഈ ദേവാലയത്തില്‍ വച്ച് ഈശോയും മാതാവും വിശുദ്ധന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഗ്രഹമുള്ളഅനുഗ്രഹം ചോദിച്ചുകൊള്ളുക എന്ന ഈശോയുടെ ചോദ്യത്തിന് ഫ്രാന്‍സിസ് അപേക്ഷിച്ചത് ഈ രാജ്യത്തുള്ള എല്ലാ പാപികളും ഈ ദേവാലയത്തില്‍ പ്രവേശിച്ച് കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ അവരുടെ എല്ലാവരുടെയും അതുവരെയുള്ള എല്ലാ പാപങ്ങള്‍ക്കും മോചനം നല്കണേയെന്നായിരുന്നു.
ഫ്രാന്‍സിസിന്റെ ആ അപേക്ഷ സാധിച്ചുകൊടുക്കാന്‍ പരിശുദ്ധ അമ്മയുടെ അനുവാദവുമുണ്ടായിരുന്നതായി ചരിത്രം പറയുന്നു. അതനുസരിച്ച് പോര്‍സ്യുങ്കുള ദേവാലയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ഈശോ തന്നെ നേരിട്ട് പാപമോചനംനല്കുകയായിരുന്നു.
എന്നാല്‍ മാര്‍പാപ്പയായിരിക്കണം ഈ അനുവാദം നല്‌കേണ്ടതെന്നും ഈശോ വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് ഫ്രാന്‍സിസ് ഹോണോറിയൂസ്മൂന്നാമന്‍പാപ്പയോട് ഇക്കാര്യം ആവശ്യപ്പെട്ടുവെങ്കിലും പാപ്പ ആദ്യമത് അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായില്ല.
പിന്നീട് ദൈവഹിതമാണ് അതെന്ന് മനസ്സിലാക്കി പോര്‍സ്യൂങ്കുള ദണ്ഡവിമോചനത്തിന് അംഗീകാരം നല്കുകയായിരുന്നു. അതനുസരിച്ചാണ് 1216 ഓഗസ്റ്റ് 2 മുതല്‍ പോര്‍സ്യൂങ്കുള ദണ്ഡവ്ിമോചനം പ്രാബല്യത്തില്‍വന്നത്.
തുടര്‍ന്ന് ഇവിടെ മാത്രമല്ലാതെ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങളുടെ ഇതരദേവാലയങ്ങളിലും അന്നേ ദിവസം ദണ്ഡവിമോചനം നല്കാമെന്ന് നിയമം വന്നു.
അതുകൊണ്ട്‌പോര്‍സ്യുങ്കുളയില്‍ പോകാന്‍സാധിച്ചില്ലെങ്കിലും ഏതെങ്കിലും ഫ്രാന്‍സിസ്‌ക്കന്‍ ദേവാലയത്തില്‍- സ്വന്തം ഇടവകദേവാലയത്തിലുമാകാം- പരിശുദ്ധ കുര്‍ബാനയില്‍സംബന്ധിച്ച് ദിവ്യകാരുണ്യം സ്വീകരിച്ചും ദണ്ഡവിമോചനം പ്രാപിക്കാം. ഓഗസ്റ്റ് 2 ന് മുമ്പുള്ള 8 ദിവസങ്ങളിലോ ശേഷമുള്ള അടുത്തദിവസങ്ങളിലോ നല്ല കുമ്പസാരം നടത്തിയാലും മതി. ദേവാലയത്തില്‍ വച്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവും വിശ്വാസപ്രമാണവും ചൊല്ലി മാര്‍പാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.