2016 ല്‍ വ്യാകുലമാതാവിന്റെ തിരുനാള്‍ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ സന്ദേശത്തിലെ ചില ആശയങ്ങള്‍ എക്കാലവും പ്രസക്തവും മരിയഭക്തിയില്‍ വളരാന്‍ സഹായകരവുമാണ്. അനാഥമാക്കപ്പെട്ട ലോകത്തിലാണ് നാം ജീവിക്കുന്നതെന്നും സമാധാനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വേണ്ടി ആളുകള്‍ ഓരോ മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പാപ്പ പറയുന്നു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരിശുദ്ധ അമ്മയ്ക്ക് മാത്രമേ നമ്മെ മനസ്സിലാക്കാനും തിന്മയുടെ ആക്രമണത്തില്‍ നിന്ന് നമ്മെ പ്രതിരോധിക്കാനും കഴിയൂ. അതിന് ആദ്യം ചെയ്യേണ്ടത് പരിശുദ്ധ അമ്മയുടെ നീലക്കാപ്പയ്ക്കുള്ളില്‍ അഭയം തേടുകയാണ് ജീവിതത്തിലെ വളരെ ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ പരിശുദ്ധ അമ്മയുടെ നീലക്കാപ്പയ്ക്കുളളിലേക്ക് കയറിച്ചെല്ലുക. അമ്മ നമ്മളെപൊതിഞ്ഞുപിടിച്ചുകൊള്ളൂം.
അതുപോലെ ജീവിതത്തിലെ സഹനങ്ങളുടെ നിമിഷങ്ങളില്‍ മാതാവിനെ ഓര്‍മ്മിക്കുക.പ്രത്യേകിച്ച് കുരിശിന്‍ചുവട്ടില്‍ നിന്ന അമ്മയെ. ലോകം മുഴുവന്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ കുറ്റവാളിയുടെ അമ്മയെന്ന വിശേഷണവുമായിട്ടാണ് അമ്മ അവിടെ നിലയുറപ്പിച്ചത്.നമ്മുടെ ജീവിതത്തിലും എ്ത്രയോ ദുരാരോപണങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ടവര്‍ തന്നെയായിരിക്കും അത്തരം ആരോപണങ്ങള്‍ നടത്തുന്നത്.
അപ്പോഴെല്ലാം മാതാവിനെ നോക്കുക. മാതാവ് നമ്മെ ആശ്വസിപ്പിച്ചുകൊള്ളും. ഈശോ നമ്മെ ഒരിക്കലും അനാഥരായി വിടാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കുരിശിന്‍ചുവട്ടില്‍ വച്ച് പരിശുദ്ധ അമ്മയെ നമുക്ക് നല്കിയത്. നമ്മള്‍ ക്രൈസ്തവര്‍ക്കെല്ലാം ഒരു അമ്മയുണ്ട്. പരിശുദ്ധ മറിയം. അതുകൊണ്ട് നാംകടന്നുപോകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും തകര്‍ച്ചകളും സങ്കടങ്ങളും രോഗങ്ങളും ഒറ്റപ്പെടലുകളും കുറ്റപ്പെടുത്തലുകളും ഏതുമായിരുന്നുകൊള്ളട്ടെ അമ്മയുടെ അടുക്കലേക്ക് നമുക്ക് കടന്നുചെല്ലാം.
അമ്മ നമ്മെ പൊതിഞ്ഞുപിടിക്കും. സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന്..മനുഷ്യരുടെ ക്രൂരതകളില്‍ നിന്ന്..സങ്കടങ്ങളില്‍ നിന്ന്..